ജീവചരിത്രം

1953 ജനുവരി 13-ന് മണ്ണത്തൂര്‍‌ പടിഞ്ഞാറേക്കര പി.പി.സ്കറിയയുടേയും പി.സി.ഏലിയാമ്മയുടേയും പുത്രനായി ജനിച്ചു. പാമ്പാക്കുട എം.ടി.എം. ഹൈസ്കൂളിലും മുവാറ്റുപുഴ നിര്‍‌മലാ കോളേജിലും കോഴിക്കോട് മെഡിക്കല്‍‌ കോളേജിലും പഠിച്ചു. 1972-ില് മണ്ണത്തൂര്‍‌ നാവോളിമറ്റം സെന്‍‌റ്റ്‌ ജോണ്‍‌സ്‌ സിറിയന്‍‌ സണ്‍‌ഡേ സ്കൂള്‍‌ ഹെഡ്മാസ്റ്ററായി.

നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, പ്രഭാഷകന്‍‌, സാംസ്കാരിക പ്രവര്ത്തകന്‍‌ എന്നീ നിലകളില്‍‌ അറിയപ്പെടുന്നു.

1982 മെയ് 30-ന് ഇപ്പോള്‍‌ പെരുമ്പാവൂര്‍‌‍‌ സാന്‍‌ജോ നേഴ്സിംഗ് കോളേജിലെ ലക്ചററായ ലളിതയെ (മീനങ്ങാടി, വയനാട്) വിവാഹം കഴിച്ചു. 1987 മുതല്‍‌ 1995 വരെ സൌദി അറേബ്യയിലെ Ministry of Health-ല്‍‌ ബ്ലഡ്ബാങ്ക് ടെക്നീഷ്യനായി ജോലി ചെയ്തു. ഇപ്പോള്‍‌ സംസ്ഥാന ആരോഗ്യ വകുപ്പില്‍‌ ജോലി ചെയ്യുന്നു.

കേരള എന്‍‌.ജി.ഒ. യൂണിയന്‍‌, വേള്‍‌ഡ്‌ മലയാളി കൌണ്‍‌സില്‍‌ എന്നീ സംഘടനകളുടെ ജില്ലാ, സംസ്ഥാന തലങ്ങളില്‍‌ പ്രവര്‍‌ത്തിച്ചിട്ടുണ്ട്. മുനിസിപ്പല്‍‌ ചെയര്‍‌മെന്‍‌സ്‌ ചേമ്പറിന്‍‌റ്റെ ചെയര്‍‌മാനും എം.എല്‍‌.ഏ.യും എം.പി.യും ആയിരുന്ന ശ്രീ. പി.പി.എസ്‌തോസിന്‍‌റ്റെ സഹോദരപുത്രനാണ്. ഏക മകന്‍‌ ആഷ്ലി ആലുവയില്‍‌‌ സോഫ്റ്റ്വേര്‍‌ സ്ഥാപനം നടത്തി വരുന്നു.